നാഷണൽ ഗ്രാൻഡ് ഫിനാലെ:ദാറുത്തർബിയ വിദ്യാർത്ഥി ജേതാവ്


മൂന്നിയൂർ: എസ്.എസ് .എഫ് ദേശീയ ഘടകം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ നാഷണൽ ഗ്രാൻഡ് ഫിനാലെയിൽ മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ സുഫാ കോളേജ് വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ പത്തപ്പിരിയം സ്വദേശി ഹാഫിള് മുഹമ്മദ് യാസീനാണ്‌ സീനിയർ ഹിഫ്‌ള് മത്സരത്തിൽ കേരളത്തിന് വേണ്ടി  ഒന്നാം സ്ഥാനം നേടിയത്.


വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 25 ഓളം മത്സരാർത്ഥികളിൽ നിന്നാണ് യാസീൻ ഒന്നാമതെത്തിയത്. പ്രശസ്തി പത്രവും 50,001 രൂപയുമാണ് സമ്മാനം . ദാറുത്തർബിയ കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ എം.അബ്ദുറഹ്മാൻ സഖാഫി - നസീമ എന്നിവരുടെ പുത്രനാണ്.
കഴിഞ്ഞ ദിവസമാണ് ദുബൈ അന്താരാഷ്ട്ര വായനാ മൽസരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ദാറുത്തർബിയ കോളേജ് വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് ഹനാൻ യോഗ്യത നേടിയത്. ഇരട്ട നേട്ടത്തിന്റെ സന്തോഷത്തിലാണ് ദാറുത്തർബിയ കോളേജ് മാനേജ്മെന്റും വിദ്യാർത്ഥികളും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

Post a Comment

Thanks

Previous Post Next Post