മാലിന്യ പരിപാലനം: കുട്ടികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിച്ചു.


മലപ്പുറം:കുടുംബശ്രീ ജില്ലാ മിഷൻ്റെയും ശുചിത്വ മിഷൻ്റെയും ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. 

ശുചിത്വോത്സവം 2.0 ത്തിൻറെ ഭാഗമായിട്ടായിരുന്നു മത്സരം. മാലിന്യ സംസ്കരണ ശീലം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള 43 കുട്ടികളാണ് മത്സരത്തിൽ പ്രബന്ധം അവതരിപ്പിച്ചത്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ അമേയ .പി.സുനിൽ ഒന്നാം സ്ഥാനം നേടി.പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ജെസ. സി.എച്ച് രണ്ടാം സ്ഥാനവും,ചോക്കാട് ഗ്രാമ പഞ്ചായത്തിലെ അൻഷിഫ.കെ മൂന്നാം സ്ഥാനവും നേടി.  മത്സ വിജയികളായ ആദ്യ പത്ത് പേർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ  നടന്ന പരിപാടിയുടെ സമാപന  സമ്മേളനം ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആതിര ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഹസ്കർ കെ.എസ്, ശുചിത്വ മിഷൻ  എ.ഡി.എം.സി  അഖിലേഷ് ,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മാരായ ജയരാജ്, ഫസൽ, ശുചിത്വ മിഷൻ ടെക്നിക്കൽ അസിസ്റ്റൻറ്  വിനീത്,കുടുംബശ്രീ ഡി.പി.എം അഭിജിത് മാരാർ ,ബ്ലോക്ക് കോർഡിനേറ്റർമാർ,ബാലസഭ റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.

Post a Comment

Thanks

Previous Post Next Post