ചെമ്മാട് : ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പ്രയാസത്തിൽ കഴിയുന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ തന്റെ സമ്പാദ്യം മുഴുവൻ നൽകി ഹനിയ്യ ഫാത്തിമ എന്ന വിദ്യാർത്ഥി മാതൃകയായി.തന്റെ അനുജത്തിക്ക് കളിപ്പാട്ടങ്ങൾ അടക്കം വാങ്ങാൻ ഒരുക്കൂട്ടി വെച്ച നാണയത്തുട്ടുകളാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.
പത്രങ്ങളിലും ചാനലുകളിലും വരുന്ന വയനാട് ദുരന്ത വാർത്തകൾ ശ്രദ്ധിക്കാറുണ്ടെന്നും അതിനെത്തുടർന്നാണ് അവരെ സഹായിക്കാൻ തന്റെ നാണയങ്ങൾ നൽകാൻ മനസ്സിൽ തോന്നിയതെന്നും ഹനിയ്യ ഫാത്തിമ പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിലേക്ക് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിക്കുന്ന ഫണ്ടിലേക്കാണ് പ്രിൻസിപ്പൾ മുഹ് യുദ്ധീൻ സാറിനെ തന്റെ സമ്പാദ്യകുടുക്ക കൈമാറിയത്.
ചെമ്മാട് സ്വദേശികളായ കെ. മുഹമ്മദ് അലിയുടെയും ടി. സജ്ലയുടെയും മകളാണ് ചെമ്മാട് നാഷണൽ സ്കൂളിലെ മൂന്നാം ക്ലാസുകാരിയായ ഹനിയ്യ ഫാത്തിമ. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി, അദ്ധ്യാപകരായ ഷിജു, ബദ്റുദ്ധീൻ, അൻഫാസ്, ഹുസൈൻ എന്നിവർ സംബന്ധിച്ചു.
പടം : വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ചെമ്മാട് നാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹനിയ്യ ഫാത്തിമ സമ്പാദ്യ കുടുക്ക പ്രിൻസിപ്പൾ മുഹ് യുദ്ധീൻ മാനേജർ റഹീം ചുഴലി എന്നിവരെ ഏല്പിക്കുന്നു
Post a Comment
Thanks