തിരൂരങ്ങാടി: 186-ാമത് മമ്പുറം ആണ്ട് നേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മമ്പുറം തങ്ങളുടെ ലോകം ചരിത്ര സെമിനാർ ശ്രദ്ധേയമായി. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: ബഹാഉദ്ധീൻ നദ് വിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡോ: അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.
'മലബാറിലെ തങ്ങൾ പാരമ്പര്യവും സാമൂഹ്യ നീതിക്കായുള്ള മുന്നേറ്റങ്ങളും ' എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണി വേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ: കെ.എസ്.മാധവൻ മുഖ്യ പ്രഭാഷണം നടത്തി. 'മമ്പുറം തങ്ങളും മലബാറിലെ സമൂഹ നിർമ്മിതിയും 'എന്ന വിഷയത്തിൽ ഡോ: മോയിൻ ഹുദവി മലയമ്മയും നാട്ടു കഥകളും തിരുശേഷിപ്പുകളും മമ്പുറം തങ്ങളുടെ പിൽക്കാല ജീവിതവും എന്ന വിഷയത്തിൽ അനീസ് ഹുദവി കംബ്ലക്കാടും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഒരാഴ്ച കാലമായി മമ്പുറം മഖാമിൽ നടന്ന് വരുന്ന ആണ്ട് നേർച്ച നാളെ (14 - 7 - 2024 )ഞായറാഴ്ച സമാപിക്കും. രാവിലെ 8 മണി മുതൽ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അദ്ധ്യക്ഷ്യം വഹിക്കും.ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സംബന്ധിക്കും. ഉച്ചക്ക് 1.30 ന് നടക്കുന്ന മൗലിദ് ഖതമ് ദുആ യോടെ ആണ്ട് നേർച്ചക്ക് സമാപ്തിയാവും. സമാപന പ്രാർത്ഥനക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നേത്രത്വം നൽകും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
9744663366.
Post a Comment
Thanks