ചൈനയിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയ എസ്.എസ്.എഫ് കുണ്ടംകടവ് യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി പി.പി സർഫ്രാസിനെ മൂന്നിയൂർ കുണ്ടംകടവ് മഹല്ല് കമ്മിറ്റി ഹായത്തുൽ ഇസ്‌ലാം സംഘം, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കുണ്ടംകടവ് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു.
അർ.എസ്.സി ഓസ്‌ട്രേലിയ ദേശിയ ജനറൽ സെക്രെട്ടറി
യു.ജാഫർ നിസാമി ഓസ്‌ട്രേലിയ അനുമോദ പ്രഭാഷണം നടത്തി.
സംഘടന പ്രവർത്തനം മത ഭൗതിക പഠനങ്ങൾക്ക് തടസ്സമാകില്ലന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
മറുപടി പ്രസംഗത്തിൽ ഡോ:പി.പി സർഫ്രാസ് ഈ വിജയത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു.
സംഗമത്തിൽ ഹായത്തുൽ ഇസ്‌ലാം സംഘം, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ, കാരണവന്മാർ പങ്കെടുത്തു.
പി.പി മുഹമ്മദ് & സക്കീന ദമ്പതികളുടെ മകനാണ് സർഫ്രാസ്.
Post a Comment
Thanks