തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ മോഷണം; പതിനായിരത്തോളം രൂപ കവർന്നു മോഷ്ടാവ്


തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ മോഷണം, ഓഫിസ് മുറിയുടെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാവ് ചാരിറ്റി ബോക്സിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ കവർന്നു. സൂപ്രണ്ടിന്റെ ഓഫിസിലെ കാഷ് കൗണ്ടർ പിക്കാസ് കൊണ്ട് പൊട്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. 

കെമിസ്ട്രി വിഭാഗത്തിൽ കയറി ലാപ്ടോപ് തകർക്കുകയും ചെയ്തു‌. ഇന്നലെ പുലർച്ചെ 2.15ന് ആണ് മോഷ്‌ടാവ് അകത്തു കടന്നത്. മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി

Post a Comment

Thanks

Previous Post Next Post
Moonniyur Vartha