തിരൂരങ്ങാടി : തിരൂരങ്ങാടി എം.കെ.എച്ച് ഓർഫനേജ് ഹോസ്പിറ്റലിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നിരവധി സേവനങ്ങൾ നാടിന് സമർപ്പിച്ചു. പുതിയതായി ആരംഭിച്ച ബ്ലഡ് ബാങ്ക് സമർപ്പണവും നവീകരിച്ച വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും നടന്നു.
തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നവീകരിച്ച ബ്ലഡ് ബാങ്ക്, ലെവൽ 3 എൻ.ഐ.സി.യു ആന്റ് അഡ്വാൻസ്ഡ് എമർജൻസി മെഡിസിൻ വിഭാഗങ്ങൾ എന്നിവ അരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നാടിന് സമർപ്പിച്ചു. തിരൂരങ്ങാടിയിലെ സാധാരണക്കാരായ ജനങ്ങൾക്കായി ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെ ശ്രദ്ധേയമായ ചികിത്സാ സൗകര്യങ്ങളൊരുക്കുന്ന എം.കെ.എച്ച് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോർജ്പറഞ്ഞു.
അതിനൂതന സാങ്കേതികവിദ്യകളോടുകൂടി നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ. കെ.ടി ജലീലും, അത്യാധുനിക സി.ടി സ്കാൻ ആന്റ് മെഡിക്കൽ ലബോറട്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എൽ.എയും, ഡെന്റൽ കെയർ വിഭാഗത്തിന്റെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും, ഹെൽത്ത് ചെക്കപ്പ് ലോഞ്ച് ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടിയും, ഹോംകെയർ സർവീസിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:പ്രഭുദാസും നിർവ്വഹിച്ചു.എം.കെ. എച്ച്. ആശുപത്രിയിൽ 25 വർഷം പൂർത്തിയാക്കിയ ഡോക്ടർമാരെയും ജീവനക്കാരെയും മന്ത്രി വീണാ ജോർജ്ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കെ.പി.എച്ച്.എ ജില്ലാ പ്രസിഡണ്ട് ഡോ. പി.എ കബീർ, കെ.പി.എച്ച്.എ ജില്ലാ സെക്രട്ടറി പി.എം ഷാഹുൽ ഹമീദ്, ഐ.എം.എ തിരൂരങ്ങാടി പ്രസിഡണ്ട് ഡോ:ഷാജഹാൻ, ഐ.എം.എ തിരൂരങ്ങാടി സെക്രട്ടറി ഡോ:അലാവുദ്ദീൻ, എം.കെ. എച്ച് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുസ്സമദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ:സുരേഷ്‌കുമാർ, ഓർഫനേജ് കമ്മറ്റി ഭാരവാഹികളായ ഡോ. ഇ .കെ . അഹമ്മദ് കുട്ടി, ടി.പി അബ്ദുള്ളക്കോയ മദനി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അഡ്വ. പി.എം.എ സലാം, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, ഡോ:പി.പി മുഹമ്മദ് മുസ്തഫ (എം.കെ.എച്ച് മെട്രോ), ഡോ.:നിഹാസ് നഹ (എം.കെ.എച്ച് ക്രസന്റ്), ഡോ: ബേബി സന (എം.കെ.എച്ച് ക്രസന്റ്), ഡോ: നസീർ അഹമ്മദ് (എം.കെ.എച്ച് ഡെന്റൽ കെയർ) തുടങ്ങിയവർ പ പ്രസംഗിച്ചു.തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. കെ ബാവ സ്വാഗതവും ഹോസ്പിറ്റൽ സി.ഇ.ഒ .അഡ്വ. സി.വി അഹമ്മദ് നിയാസ് ആമുഖ പ്രഭാഷണവും സി. എച്ച് മഹ്മൂദ് ഹാജി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.
إرسال تعليق
Thanks