ബാക്കിക്കയം റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍



കനത്ത മഴയില്‍ കടലുണ്ടിപ്പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വേങ്ങര പഞ്ചായത്തിലെ ബാക്കിക്കയം റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായി തുറന്നു. 

നിലവിലെ ജലനിരപ്പ് 6.10 മീറ്ററാണ്. റഗുലേറ്ററിന്റെ മുന്നറിയിപ്പ് ലെവല്‍ 5.8 മീറ്ററും അപകട ലെവല്‍ 6.8 മീറ്ററുമാണ്. ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Post a Comment

Thanks

Previous Post Next Post
Moonniyur Vartha