തിരൂരങ്ങാടി : തിരൂരങ്ങാടി വെള്ളിലക്കാട്ട് നിന്ന് വലിയ ദുരന്ത വാർത്ത വരുന്നത് കേൾക്കേണ്ട കാണേണ്ട അവസ്ഥ ഏത് നിമിഷവും ഉണ്ടായേക്കാം.
ചെമ്പൻ സുഹ്റ
കരുവേപ്പിൽ ജമാൽ
അരിമ്പ്ര മുസ്തഫ
എന്നിവരുടെ വീടുകൾ ഏത് നിമിഷവും പുഴയിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് അവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും.
രാത്രിയിലാണ് അപകടം സംഭവിക്കുന്നതെങ്കിൽ വലിയ ദുരന്തമാവും തിരൂരങ്ങാടിയിൽ നിന്ന് ലോകം കേൾക്കുക. ഭീകര ദുരന്തം സംഭവിച്ചതിന് ശേഷം ചാനലുകളും പത്രങ്ങളും എല്ലാവരെയും കുറ്റപ്പെടുത്തി വമ്പൻ വാർത്തകൾ കൊടുത്തിട്ട് കാര്യമുണ്ടാവില്ല ഏത് നിമിഷവും അപകടം സംഭവിച്ചേക്കാം.
ഇതിന് വേണ്ട പ്രവർത്തനങ്ങൾ അതികൃതരുടെ ശ്രദ്ധയിൽ പെടുത്തുക. എത്രയും പെട്ടന്ന് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.
Post a Comment
Thanks