വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.


തിരൂരങ്ങാടി:കക്കാട് സിപിഎെഎം,ഡി.വെെ.എഫ്.ഐ പ്രവവര്‍ത്തകര്‍ പ്രദേശത്ത് വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

എം.ബി.ബി.എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് നേടിയ ഡോ.ഷംഷാദിന് വേണ്ടി പിതാവ് മുജീബ് റഹ്മാന്‍ അമ്പാടി സ്നോഹോപഹാരം ഏറ്റുവാങ്ങി.

പത്താം ക്ലാസ്,പ്ലസ്ടു പരീക്ഷകളില്‍ ഫാത്തിമ നിഹല താണിക്കല്‍,സ്നേഹ കെ.പി,സിലാട്ട് നാഷണല്‍ ചാമ്പ്യന്‍ഷിപിന് യോഗ്യത നേടിയ ഫാസില്‍ പുളിക്കല്‍,ജാസിം സി.പി എന്നിവരേയും ആദരിച്ചു.

ചടങ്ങില്‍ സിപിഎെഎം തിരൂരങ്ങാടി എര്യ കമ്മിറ്റി മെമ്പര്‍ രാമദാസ് മാസ്റ്റര്‍,ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്,എസ്.എഫ്.ഐ ഏര്യ സെക്രട്ടറി സിയാദ് കെ,പ്രസിഡന്‍റ് അനന്ദു എം,ഡിവെെഎഫ്ഐ യൂണിറ്റ് സെക്രട്ടറി മനാഫ് ചാലില്‍ ജുനെെദ് തങ്ങള്‍,ജലീല്‍ ഇ.വി,ജിതിന്‍ മുളമുക്കില്‍,മുബഷിര്‍ പി.ടി സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha