മലപ്പുറം: മലപ്പുറത്ത് നിപ ബാധയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്, മലപ്പുറം ജില്ലാ കളക്ടർ, മലപ്പുറം ഡിഎംഒ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 15കാരനാണ് നിപ വൈറസ് സംശയിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയാണ് കുട്ടി.
കുട്ടിയുമായി സമ്പർക്കത്തിലുള്ള മൂന്ന് പേർ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോൾ പാലിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സ്ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിൻ് ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകണം ലഭിക്കൂ. പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് വൈകുന്നേരത്തോടെ മലപ്പുറത്ത് എത്തും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.
Post a Comment
Thanks