ആദരം സംഘടിപ്പിച്ചു.


ചെമ്മാട് : കഴിഞ്ഞ അധ്യായന വർഷം നാഷണൽ സ്കൂളിൽ നിന്നും എസ്. എസ്. എൽ.സി പരീക്ഷ യിൽ ഫുൾ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാർ, എൽ. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യിൽ ടോപ് പ്ലസ്, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം എന്നിവ നേടിയവരെ സ്കൂൾ മാനേജ്മെന്റ് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.തിരൂരങ്ങാടി മണ്ഡലം എം.എൽ. എ കെ. പി. എ മജീദ് ഉൽഘാടനം നിർവഹിച്ചു. 

വിവിധ ജോലി ഒഴിവുകൾ | Job Vacancy Kerala

ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സ്കൂൾ മാനേജർ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്കൂൾ പൂർവ വിദ്യാർത്ഥിനി ഡോക്ടർ നിഹാലയെ ചടങ്ങിൽ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി വിശിഷ്‌ടാതിഥിയായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി,ട്രസ്റ്റ് സെക്രട്ടറി യുസുഫ് ചോനാരി,തിരൂരങ്ങാടി മുനിസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി പി ഇസ്മായിൽ,പി. ടി. എ പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കുട്ടി,മുനിസിപ്പൽ കൗൺസിലർമാരായ ജാഫർ കുന്നത്തേരി, സൈതലവി, സി. കെ മുഹമ്മദ്‌ ഹാജി, പി കെ റഷീദ് ഹാജി, അഹ്മദ് കുട്ടി ഹാജി, ഹസൻ ഹുദവി, സിജു, ഉസ്മാൻ കോയ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ മുഹ്യദ്ധീൻ സ്വാഗതവും പ്രജീഷ് നന്ദിയും രേഖപ്പെടുത്തി

Post a Comment

Thanks

Previous Post Next Post