ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് സംഭവിച്ച പത്ത് കാര്യങ്ങൾ എടുത്തുപറഞ്ഞാണ് രാഹുലിന്റെ വിമർശനം.
രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ല. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാരിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ജോലി ഒഴിവുകൾ | Dubai Job Vacancy
ബംഗാൾ ട്രെയിൻ അപകടം, കാഷ്മീരിലെ ഭീകരാക്രമണങ്ങൾ, ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ, നീറ്റ് അഴിമതി, നീറ്റ് പിജി പരീക്ഷ റദ്ദാക്കൽ, യുജിസി നെറ്റ് ചോദ്യ പേപ്പർ ചോർച്ച, വിലക്കയറ്റം, കാട്ടുതീ, ജല പ്രതിസന്ധി, ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തെ നേരിടാനുള്ള ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ എന്നിവയാണ് രാഹുൽ സർക്കാരിനെതിരേ അക്കമിട്ട് നിരത്തിയത്.
Post a Comment
Thanks