ഡോ: ബഹാഉദ്ദീൻ നദ്‌വിക്ക് കൊളത്തൂർ മൗലവി പുരസ്കാരം സമർപ്പിച്ചു.


തിരൂരങ്ങാടി: മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കൊളത്തൂർ ടി.മുഹമ്മദ് മൗലവി അനുസ്മരണവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പാളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി ക്കുള്ള കൊളത്തൂർ മൗലവി സ്മാരക പുരസ്കാര സമർപ്പണവും പ്രൗഡോജ്ജ്വലമായ ചടങ്ങിൽ വെച്ച് നടന്നു.


കൊളത്തൂർ മൗലവി എജുക്കേഷണൽ ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.പി. എ. മജീദ് എം. എൽ.എ. അ അദ്ധ്യക്ഷ്യം വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.

 മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം.എ. സലാം, പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ , പി.അബ്ദുൽ ഹമീദ്  എം.എൽ. എ, പി.കെ. അബ്ദുറബ്ബ്, അഡ്വ: എൻ. സൂപ്പി, പി.എസ്.എച്ച് .തങ്ങൾ, യു. ശാഫി ഹാജി, കെ.പി. മുഹമ്മദ് കുട്ടി, എം.കെ. ബാവ, എം.എ. ഖാദർ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.എച്ച്. മഹ്മൂദ് ഹാജി പ്രസംഗിച്ചു. കൺവീനർ സലീം കുരുവമ്പലം സ്വാഗതവും സി.പി. ഹംസ മജ്ലിസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم