പഴകിയ ഭക്ഷണവും മലിനജലവും സർവകലാശാലാ പരിസരത്തെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി


⭕തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ഹാജിയാർ വളവിൽ പ്രവർത്തിക്കുന്ന  DAY TO DAY ഹോട്ടലിന് ആരോഗ്യപ്രവർത്തകർ അടച്ചുപൂട്ടൽ നോട്ടീസ് നൽകി.


പരിശോധനയിൽ പ്രധാനറോഡിലേക്ക് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.പഴകിയ ഭക്ഷണവും ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു.


സർവകലാശാല ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന 'കോഫി ഹൗസ്' എന്ന പേരിലുള്ള ഹോട്ടലും കഴിഞ്ഞയാഴ്ച‌ ആരോഗ്യപ്രവർത്തകർ അടച്ചുപൂട്ടിയിരുന്നു.


പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.ഇതേത്തുടർന്നാണ് നടപടി. മുമ്പ് പല തവണ നിർദേശങ്ങൾ നൽകിയിട്ടും അതൊന്നും പാലിക്കാതെ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്ന തരത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവന്നിരുന്നത് എന്ന് അധികൃതർ അറിയിച്ചു.


സർവകലാശാലയിൽ എത്തുന്ന ജനങ്ങളും യാത്രക്കാരും പൊതുവെ ആശ്രയിക്കുന്ന ഹോട്ടലാണിത്. തേഞ്ഞിപ്പലം പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ  എന്നിവർ ശുചിത്വ പരിശോധനയിൽ പങ്കെടുത്തു.


വൃത്തിഹീനമായ സാഹചര്യത്തിലും പകർച്ചവ്യാധി ഉൾപ്പെടെ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്ന തരത്തിലും പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾക്കെതിരേയും കർശന നിയമനടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഹെൽത്ത് കാർഡ്, ജല പരിശോധന സർട്ടിഫിക്കറ്റ്, പഞ്ചായത്തിൽനിന്നുള്ള ലൈസൻസ് തുടങ്ങിയവയില്ലാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടികളുണ്ടാവും.


Post a Comment

Thanks

أحدث أقدم