സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം


കൊടിഞ്ഞി കാളം തിരുത്തി  ഏക വിദ്യാലയമായ ബദൽ സ്കൂളിലെ എൽകെജി യുകെജി കെട്ടിടത്തിനകത്ത് കയറി  സാമൂഹിക വിരുദ്ധർ ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന ബോർഡുകൾ  അടിച്ച് തകർത്ത നിലയിൽ കാണപ്പെട്ടു.

ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരും     വിദ്യാർത്ഥികളും ക്ലാസ് മുറിയിൽ കയറിയപ്പോൾ ആണ് സംഭവം അറിയുന്നത്.

 സ്കൂളിൻ്റെ രണ്ട് ഗേറ്റും പൂട്ടിയതായിരുന്നു. അത് ചാടിക്കടന്നോ മതിൽ  ചാടിയോ ആണ് ഈ അക്രമം  ചെയ്തിട്ടുള്ളത്.

Post a Comment

Thanks

أحدث أقدم