പരപ്പനങ്ങാടി▪️ മദാറുൽ ഇസ്ലാം മദ്രസ അങ്ങാടി ,മദ്രസ ലീഡർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി.
ഇന്ന് (11-06-24 ചൊവ്വ)രാവിലെ 7 ന് തുടങ്ങിയ വോട്ടിങ് 9 വരേ നീണ്ടു നിന്നു.
പേന, മേശ, പുസ്തകം, ബോർഡ് എന്നീ ചിഹ്നങ്ങളിൽ യഥാക്രമം ഇബ്രാഹിം ബാദുഷ, അഹ്‌മദ് കബീർ, മുഹമ്മദ് റിൻഷാദ്, മുഹമ്മദ് ഗന്നാം എന്നിവർ മത്സരിച്ചു. സദർ മുഅല്ലിം ശാഹുൽ ഹമീദ് സഖാഫി കുണ്ടംകടവിന് നമ്മനിർദേശ പത്രിക സമർപ്പിച്ച ശേഷം ഒരാഴ്ചയോളം നീണ്ടുനിന്ന പ്രചരണപ്രവർത്തനങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് പോളിംഗ്സ്റ്റേഷനുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 99.5 ശതമാനം വിദ്യാർത്ഥികൾ പങ്കാളിത്തമറിയിച്ചു. ജൂൺ 25 ചൊവ്വ രാവിലെ 7:30 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മദ്രസയുടെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോം വഴി തത്സമയ ഫലം അറിവാകും.
إرسال تعليق
Thanks