മഖ്ദൂമിയം ചരിത്ര സെമിനാർ 29 ന് ശനിയാഴ്ച തിരൂരങ്ങാടിയിൽ l മന്ത്രി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യും സാദിഖലി തങ്ങൾ മുഖ്യാത്ഥിഥി


മഖ്ദൂം ഫാമിലി അസോസിയേഷനും (കേരള) തിരൂരങ്ങാടി പി.എസ്.എം.ഒ. കോ ളജ് ചരിത്രവിഭാഗവും സംയുക്ത‌മായി സംഘടിപ്പിക്കുന്ന മഖ്‌ദൂമിയം ചരിത്ര സെമിനാർ ജൂൺ 29ന് ശനിയാഴ്ച രാവിലെ 10 മുതൽ കോളജ് സെമിനാർ ഹാളി നടക്കും.

 ആ ത്മീയാചാര്യന്മാരും സാമൂഹിക പരിഷ്കർത്താക്കളും പോർച്ചു ഗീസുകാർ മുതൽ ബ്രിട്ടീഷു കാർ വരെയുള്ളവരുടെ അധിനി വേശങ്ങളെ ചെറുത്തുനിന്ന പോരാളികളുമായിരുന്ന മഖ്‌ദൂമുകളുടെ ചരിത്രം പുതിയ തല മുറയിലെത്തിക്കുകയെന്നതാണ് സെമിനാറിൻറെ ലക്ഷ്യമെന്ന് സംഘാടക സമിതി ഭാരവാഹികൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സെമിനാർ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് കാര്യ - വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാഥിതിയാവും. കെ.പി. എ. മജീദ് എം.എൽ. എ. പുസ്തക പ്രകാശനം നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാൻ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ചടങ്ങിൽ അദ്ധ്യക്ഷ്യം വഹിക്കും. 

പ്രൊഫ: എ.പി. അബ്ദുൾ വഹാബ് മഖ്ദൂമുമാരുടെ അധിനിവേശ വിരുദ്ധ പോരാട്ടം, ഡോ: മലയമ്മ മോയിൻ ഹുദവി മഖ്ദൂം കുടുംബവും കേരള സമൂഹ നിർമ്മിതിയും , ഡോ: പി.പി. അബ്ദുൾ റസാഖ് പൈതൃക സംരക്ഷണത്തിലെ മഖ്ദൂമി സാദ്ധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

മഖ്‌ദൂം പാരമ്പര്യത്തിന്റെ പ്രദേശിക വേരുകൾ , മഖ്ദൂം പാണ്ഡിത്യത്തിന്റെ അന്തർദേശീയ ഇടങ്ങൾ എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകളിലായി രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിക്കും. പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, പി.എസ്. എം.ഒ. കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹസീബ്, ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ മുസ്ലിയാകരത്ത്, പി.സി.എച്ച്. ശംസുദ്ധീൻ, ബഷീർ വാഫി വളപുരം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

Post a Comment

Thanks

Previous Post Next Post