ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണൽ സ്കൂളിൽ പ്രൌഡമായി കൊണ്ടാടി. സ്കൂൾ പ്രിൻസിപ്പൽ മുഹ്യദീൻ പതാക ഉയർത്തി.
മാനേജർ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാർ ഹൈതമി പ്രമേയപ്രഭാഷണം നിർവഹിച്ചു.ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നൽകി.
മുഹമ്മദ് ഷംനാദ്, റിഹാൻ, ഹലീമത് സഅദിയ്യ എന്നിവർ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബർ സിയാറ ത്തിന് സ്വദ്ർ ഹസൻ ഹുദവി നേതൃത്വം നൽകി.യൂണിറ്റ് sksbv, പ്രിസം കേഡറ്റ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.പ്രിസം മെന്റർമാരായ ഫൈസൽ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവർ കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു
Post a Comment
Thanks