ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് കെ.പി.എ മജീദ് എം.എൽ.എ സന്ദർശിച്ചു.

പരപ്പനങ്ങാടി : കനത്ത മഴയിൽ കടലുണ്ടി പുഴയുടെ കരയിടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗ സ് കെ.പി.എ മജീദ് എം.എൽ.എ സന്ദർശിച്ചു.

പുഴ യുടെ കരയിടിഞ്ഞ് പമ്പ് ഹൗസ് തകർന്ന ഉടൻതന്നെ ചെറുകിട ജലസേചന പദ്ധതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അടിയന്തര സാഹചര്യം പരിഗണിച്ച് പ്രവർത്തികൾക്ക് അനുവദിക്കുന്ന രൂപത്തിലുള്ള ഡി.പി.ആർ അടങ്ങിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എം.എൽ.എ നിർ ദേശം നൽകിയിരുന്നു. ഈ എസ്റ്റിമേറ്റ് ഉള്ളടക്കം ചെയ്തു ജലവിഭവ മ ന്തി റോഷി അഗസ്റ്റിനെ നേരിൽകണ്ട് എസ്റ്റിമേറ്റ് തുകയായ 35 ലക്ഷം രൂ പ അടിയന്തരമായി അനുവദിക്കണമെന്ന് പ്രൊപ്പോസൽ നൽകി ആവ ശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസൽ ഇപ്പോൾ സർക്കാരി ന്റെ പരിഗണനയിലാണ്.


പമ്പ് ഹൗസ് തകർന്ന നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട ജന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും കൂടെ ഇപ്പോൾ പ്രദേശം സന്ദർശിച്ചത്. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സി.ടി അബ്ദുൽ നാസർ, എ.ഇ ഉണ്ണികൃഷ്ണൻ, ഓവർസിയർ അരുൻ, കർ ഷക സംഘം മണ്ഡലം പ്രസിഡന്റ് സമദ് മാസ്റ്റർ മൂഴിക്കൽ, ആസിഫ് പാട്ട ശ്ശേരി, അസ്ക്കർ അലി ഉപ്പാട്ടിൽ, ഖാദർ പുള്ളാടൻ, സി.ടി ഷാഹിനാ സ മീർ, സി.ടി അബൂബക്കർ, കെ.ടി, മൂസ്സകുട്ടി, ടി.കെ നാസർ എന്നിവർ കെ.പി.എ മജീദ് എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post