യുവാവിൽ നിന്നും 15 ലക്ഷം രൂപ പിടിച്ചെടുത്തു
തലപ്പാറ: തിരൂരങ്ങാടിയിൽ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി സ്വദേശി കുന്നുമ്മൽ വീട്ടിൽ നൗഫൽ (33) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനതിൽ തലപ്പാറ അണ്ടർ ബ്രിഡ്‌ജിന്റെ താഴെ നിന്നാണ് ഇന്നോവയിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.
സ്പോക്കൺ അറബി എളുപ്പത്തിൽ പഠിക്കാൻ നല്ലൊരു ആപ്
ഇന്നോവയുടെ ബാക്കിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ആയിരുന്നു പണം ഉണ്ടായിരുന്നത്. ഇത് തുറക്കാൻ കഴിയാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അറ തുറന്നത്.
തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസൻ, എസ്.ഐ രഞ്ജിത്ത്, ശാജു, സിപി.ഒ സജീർ എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.
Post a Comment
Thanks