എടരിക്കോട് ' പാലച്ചിറ മാട് പ്രദേശത്തെരാഷ്ട്രീയ സാംസ്കാരിക മത രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി -മുഹമ്മദ് കോയ തങ്ങൾ (വി-ടി തങ്ങൾ )
പേരിൽ പാലച്ചിറ മാട് മുസ് ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുൽ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട്പാറയിൽ ബാപ്പു ഉദ്ഘാടനം ചെയ്തു. വേദിയിൽ റഹീം ചീമാടൻ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീൻ, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാൻ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദർ പെരിങ്ങോടൻ ,നൗഫൽ അൻസാരി, കെ.പി അലി അഷ്റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുൽ ആബിദ്' ,എന്നിവർ അനുസ്മരണ സദസ്സിൽ പങ്കെടുത്തു.
ഷംസുദീൻ കാമ്പുറത്ത് സ്വഗതവും എ.സി റസാഖ് അധ്യക്ഷതയും വഹിച്ചു.
സി.സി. ഫാറൂഖ് നന്ദി പറഞ്ഞു.
إرسال تعليق
Thanks