മൂന്നിയൂർ കടലുണ്ടിപ്പുഴ യിൽ നിന്നുള്ള വൈറസ് ബാധ; ആശങ്ക വേണ്ട, ജാഗ്രത പുലർത്തണം - അബ്ദുൽ ഹമീദ് -എം.എൽ.എ

മൂന്നിയൂർ :മൂന്നിയൂർ കളിയാട്ട മുക്കിലെ കടലുണ്ടിപ്പുഴ യിൽ കുളിച്ചതിനെ തുടർന്ന് അമീബിയക് വൈറസ്  5 വയസുകാരിക്ക് ബാധയേറ്റതിൽ  പ്രദേശവാസികൾക്ക് കൂടുതൽ  ആശങ്ക  വേണ്ടയെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും  ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും  അബ്ദുൽ ഹമീദ്  -എം.എൽ.എ  അഭ്യർത്ഥിച്ചു.
കുട്ടിയുടെ ചികിത്സക്കായുള്ള മരുന്ന് ലഭ്യമാക്കുന്നതിന്  സർക്കാർ  കൂടുതൽ ശ്രദ്ധ ചൊലുത്തണമെന്നും കൂടാതെ നിരീക്ഷണത്തിലുള്ള  കുട്ടികളടക്കമുള്ളവരുടെ ചികിത്സയിൽ സർക്കാർ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനോട് നേരിട്ട് ആവശ്യപ്പെട്ടു. 
എന്നാൽ  കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ  വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ചികിത്സക്കായി വേണ്ട സപ്പോർട്ടിങ് മെഡിസിൻ  ഇന്ത്യയിൽ നിലവിൽ ലഭ്യമല്ലെന്നും  ഇതു ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നതായും മന്ത്രി എം.എൽ.എയെ അറിയിച്ചു.
അതേ സമയം  കഴിഞ്ഞ ദിവസം സംഭവം ശ്രദ്ദയിൽപ്പെട്ടയുടനെ മലപ്പുറം, കോഴിക്കോട്  ജില്ലാ മെഡിക്കൽ ഓഫീസർമാരേയും  ജില്ലാ കളക്ടറേയും കുട്ടിയുടെ ചികിത്സ സംബന്ധിച്ച്  കൂടുതൽ സഹായത്തിനായി  ഫോണിൽ  വിളിച്ചതായും  കോട്ടയം മാത്യശിശു സംരക്ഷണ കേന്ദ്രത്തിൽ മരുന്നുണ്ടെന്ന വിവരത്താൽ സൂപ്രണ്ട് ഡോ. ജയപ്രകാശുമായും  ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇന്നലെ ഉച്ചയോടെ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന വിവരമാണ് ലഭിച്ചത്.എന്നാൽ ഇത്തരം  അപൂർവ്വ മരുന്ന്   ലഭ്യമാക്കുന്നതിന് 
കോവിഡ് കാലം മുതൽ    സഹായിക്കുന്ന  തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  സ്ഥാപനത്തിൻ്റെ സഹായം  തേടിയിട്ടുണ്ടെന്നും എം.എൽ.എ കുട്ടിച്ചേർത്തു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha