രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി പെരുവള്ളൂർ സ്വദേശി പിടിയിൽ


⭕ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ.  പെരുവള്ളൂർ സ്വദേശി കെ.എസ്. നൗഫലിനെ ഒലവക്കോട് ജംക്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആർപിഎഫാണു പിടികൂടിയത്.


വെസ്‌റ്റ് കോസ് എക്‌സ്പ്രസിലെ യാത്രക്കാരനായ ഇയാളിൽ നിന്ന് 10,70,000 രൂപ പിടിച്ചെടുത്തു. കോയമ്പത്തുരിൽ നിന്ന്  പരപ്പനങ്ങാടിയിലേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇയാളെ തുടർ നടപടികൾക്കായി ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്കു കൈമാറി.

Post a Comment

Thanks

Previous Post Next Post