മൈസൂർ അപകടം മരണം രണ്ടായി:

 


പെരുവളളൂർ:മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്നലെ ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു .
കാടപ്പടിയിലെ KP കോയയുടെ മകൻ ഷബീബാണ് മരണത്തിനു കീഴടങ്ങിയത്.
നിലമ്പുർ രജിസ്റ്റേഷനിൽ ഉള്ള കാർ ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരെ JSS ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാടപ്പടി സ്വദേശി
ഗഫൂർ എന്നവരുടെ മകൻ ഫാഹിദ് (21)ഇന്നലെ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു.

കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4 പേരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ ഒരാൾ നെയ്യൻ ഷറഫുദ്ധീന്റെ മകൻ ഷാനിത്ത് ആണ്.

മൈസൂരിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ മറ്റ് നടപടികൾ വേഗത്തിൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടികൾ പൂർത്തിയാൽ മയ്യിത്തുകൾ ഇന്ന് രാവിലെ നാട്ടിലേക്ക് കൊണ്ട് വരും.

Post a Comment

Thanks

Previous Post Next Post