റഹീമിന്റെ ജീവനായി മലയാളികൾ ഒന്നിക്കുന്നു: ഇനി വേണ്ടത് 8 കോടി രൂപ



സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് 8 കോടി രൂപയാണ്. ഇതിനോടകം 26 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ബാക്കി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പ്രിയപ്പെട്ടവർ. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. 


ഇന്ന് വെള്ളിയാഴ്ച ദിവസമായതിനാൽ പള്ളികളിൽ പ്രത്യേക കളക്ഷൻ നടത്താൻ വിവിധ മതസംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ നല്ലൊരു തുക സ്വരൂപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. ലിങ്ക് വഴി പണം അടച്ചാൽ അതിൻ്റെറിപ്പോർട്ട് നിങ്ങൾക്ക് കാണാൻ സാധിക്കും.   ഇത് വരെ എത്ര രൂപ  സ്വരൂപിച്ചു  എന്നതും അറിയാൻ കഴിയും, താഴെ തന്നിട്ടുള്ള ലിങ്ക് install ചെയ്തതിന് ' ശേഷം  Save Abdul Rahim എന്ന ആപ്ലിക്കേഷൻ മുഖേന പണം അടക്കാം.           ലിങ്ക്👇 https://abdulrahimlegalassistance.page.link/app

Post a Comment

Thanks

Previous Post Next Post