തിരൂരിൽ ജില്ലാ ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു


 തിരൂർ :തിരൂരിൽ ജില്ലാ ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു  ഗുരുതരമായി പരിക്കേറ്റ ഹെഡ്  നഴ്‌സ് മരിച്ചു. തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനിയാണ് (48) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം.


ഓങ്കോളജി വിഭാഗത്തിനായി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് പത്ത് അടി താഴ്ചയിലേക്ക് ഇവർ വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മിനിയെ സഹപ്രവർത്തകർ ചേർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു അവിടെ ചികിത്സയില്‍ ഇരിക്കെ ആണ് മരിച്ചത്. 

Post a Comment

Thanks

Previous Post Next Post