തിരൂരങ്ങാടി ബ്ലോക്ക് ഭിന്നശേഷി കലോൽസവം നടത്തി.


തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക്തല ഭിന്നശേഷി കലോൽസവം 'നിഴലായി 2024' തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ നടന്നു.
  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത കലോൽസവം ഉദ്ഘാടനം ചെയ്തു. 
ബ്ലാക്ക് വൈസ് പ്രസിഡണ്ട് ഒടിയിൽ അലി പീച്ചു അദ്ധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി,പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. അബ്ദുൽ കലാം മാസ്റ്റർ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് റൈഹാനത്ത്, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ,  ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സ്റ്റാർ മുഹമ്മദ്, ബിന്ദു. ടി.പി, സി.സി. ഫൗസിയ, ബ്ലോക്ക് -ഗ്രാമ പഞ്ചായത്തംഗങ്ങളായ സുഹ്റ ഒള്ളക്കൻ , ഷരീഫ മേടപ്പിൽ , ജാഫർ വെളിമുക്ക് , സി.ടി. അയ്യപ്പൻ, സതി കോട്ടുങ്ങൽ ,നൗഷാദ് തിരുത്തി മ്മൽ പ്രസംഗിച്ചു. സി.ഡി. പി.ഒ. നൂർ ജഹാൻ മജീദ് സ്വാഗതവും സി.ഡി.പി. ഒ. ജയശ്രീ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി ക്കാരായ മാലാഖ കുട്ടികൾ വിത്യസ്ഥങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.രാവിലെ ഒൻപത് മണിക്ക് മുട്ടിച്ചിറയിൽ നിന്നും സിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച  ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഘോഷയാത്രക്ക് ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. സാജിത, മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി തുടങ്ങിയവർ നേത്രത്വം നൽകി. ജനപ്രതിനിധികൾ,ഐ.സി. ഡി.എസ്. സൂപ്പർ വൈസർമാർ , രക്ഷിതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
അഷ്റഫ് കളത്തിങ്ങൽ പാറ, സിദീഖ്. എം, ശിഹാബ് പാറക്കടവ് ,  ബാവ തേഞ്ഞിപ്പലം, യൂനുസ് പടിക്കൽ,ശ്രീനാഥ്, ഷീജ, വിദ്യ, പങ്കജം , ഹഫ്സത്ത് അടാട്ടിൽ, അഭിജിത, റംലത്ത്, ടീന ജോസ്, സത്യഭാമ ടീച്ചർ, റുസ്‌ല, റസീന കൊടിഞ്ഞി പരിപാടികൾക്ക് നേത്രത്വം നൽകി.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post