പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിലെ പെരുമണ്ണ പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ സ്പ്രേ ചെയ്തു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ  പെരുമണ്ണ ക്ലാരി  ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിലെ  പെരുമണ്ണ പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ സ്പ്രേ ചെയ്തു. 

ചെടികളുടെ വളർച്ച ത്വരിത പ്പെടുത്താനുതകുന്ന സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ സമ്പൂർണ്ണ സ്പ്രേ പദ്ധതി നെൽകൃഷിയുടെ വളർച്ച ത്വരിത പ്പെടുത്തുകയും മെച്ച പ്പെട്ട വിളവ് ലഭ്യമാക്കുകയും ചെയ്യും. 

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ് ഘാടനം ചെയ്തു. കൃഷി ഓഫീസർ റിഷ് ല, വാർഡ് മെംബർ കാട്ട കത്ത് ഷാജു. പാടശേഖര സമിതി സെക്രട്ടറി ചെമ്മിളി മുഹമ്മദ്  ,മൊയ്തീൻ കുന്നത്തേടത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post