മൂന്നിയൂർ: ലോക ന്യൂനപക്ഷാവകാശ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയും തിരൂരങ്ങാടി താലൂക്ക് ലീഗൽ സെൽ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ കോളേജിൽ നടന്ന പരിപാടിയിൽ അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ലീഗൽ സെൽ അതോറിറ്റിയിലെ അഡ്വ: സിയാദ് നിയമ ബോധവൽക്കരണ ക്ലാസെടുത്തു. വി.പി. ബാപുട്ടി ഹാജി,പി.കെ. കുഞ്ഞി മുഹമ്മദ് , സി.എ. കുട്ടി ഹാജി, ഒ.കെ.ജാഫർ സഖാഫി, ഹൈദറലി മുസ്ലിയാർ, ഷിംസാദ് അൽ ഫാളിലി സ്വാഗതവും ഷാഫി മൗലവി നന്ദിയും പറഞ്ഞു.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks