കക്കാട് റേഷൻ കടയിൽ മോഷണ ശ്രമം



തിരൂരങ്ങാടി: കക്കാട് റേഷൻ കടയിൽ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആർ ഡി 41 നമ്പർ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. 

ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകർത്ത നിലയിലായിരുന്നു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. 

പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha