മൂന്നിയൂരില്‍ പരിശോധനയിൽ കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങള്‍, കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍


⭕തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി നിയമ

ലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസെൻസ്

ഇല്ലാതെ കട പ്രവർത്തിപ്പിക്കൽ, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങൾ വിൽക്കൽ മുതലായയാണ് പരിശോധനയിൽ കണ്ടെത്തിയത്.

സ്ഥാപനങ്ങൾക്കെതിരെ താക്കീത്, നോട്ടീസ്

നൽകൽ, പിഴ ഈടാക്കൽ, കട താൽക്കാലികമായി അടപ്പിക്കൽ മുതലായ നടപടികൾ സ്വീകരിച്ചു.


പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളിൽ ലൈസൻസ് എടുക്കണമെന്നും, അതു കഴിഞ്ഞാൽ കർശന നടപടിയിലേക്ക്

കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നൽകി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ആറു മാസം

കൂടുമ്പോൾ കുടിവെള്ള ഗുണ നിലവാര

പരിശോധനയും, എല്ലാ ജീവനക്കാർക്കും

ഹെൽത്ത് കാർഡും എടുക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു.

മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ ഹസിലാൽ.കെ.സി, ഗ്രാമപഞ്ചായത്ത് എച്ച്.ഐ ദീപ്തി. പി , എഫ്.എച്ച്. സിയിലെ ജെ.എച്ച്.ഐ മാരായ ജോയ് .എഫ്, പ്രശാന്ത്.വി,ജൈസൽ കെ.എം,പ്രദീപ് കുമാർ.എ.വി, അശ്വതി.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


Post a Comment

Thanks

Previous Post Next Post