⭕എആര്‍ നഗര്‍ : എആർ നഗർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗത സംഘം യോഗത്തിൽ വച്ച് എആർ നഗർ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി എആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കൺവീനറായി എആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നൽകിയത്. യോഗം എആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ ടെക്നിക്കൽ അസിന്റന്റ് ജില്ലാ മെഡിക്കൽ
ഓഫീസ് വിഷയാവതരണം നടത്തി.
ഓഫീസർ രാജു, ടെക്നിക്കൽ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, വികസന കാര്യ സ്ഥിരം സമതി ചെയർമാൻ റഷീദ് കൊണ്ടാണത്ത്, എക്സൈസ് ഓഫീസർ പ്രജോഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ വാർഡ് മെമ്പർമാർ ആരോഗ്യ
പ്രവർത്തകർ സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
സംഘാടക സമതി
വൈസ് ചെയർമാൻമാരായി
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിഷ ടീച്ചർ, വികസന കാര്യ സാന്റിംഗ് കമ്മറ്റി ചെർമാൻ റഷീദ് കൊണ്ടാണത്ത്, ജോയിന്റ് കൺവീനർമായി എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാരെയും, കമ്മറ്റി അംഗങ്ങളായി വാർഡ് മെമ്പർമാരെയും തിരഞ്ഞെടുത്തു.
2024 ജനുവരി 6 ന് പ്രഖ്യാപനം നടത്തുന്നതിനു ആവശ്യമായ പ്രവർത്ത നങ്ങൾ
ഏകോപിപ്പിക്കുവാനും സമതി തീരുമാനമെടുത്തു. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി. സ്വാഗതവും, പബ്ലിക്ക് ഹെൽത്ത് നേഴ്സ് തങ്ക നന്ദിയും പറഞ്ഞു.
Post a Comment
Thanks