തിരൂരങ്ങാടിയിൽ ജീവൻ സുരക്ഷാ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു


തിരൂരങ്ങാടി :

താഴെചിന GMLP സ്കൂളിൽ  മലപ്പുറം ജില്ലാ ട്രോമാകെയർ പരിശീലകരായ അനസ്  തിരുത്തിയാട്ടിന്റെയും സിയാദിന്റെയും നേത്രത്വത്തിൽ രക്ഷിതാക്കൾക്ക് ജീവൻ രക്ഷാ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷൻ ഇ. പി. എസ് .ബാവ  ഉദ്ഘാടനം നിർവഹിച്ചു. 





നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പല അപകടാവസ്ഥയും സമയോചിതമായ ഇടപെടലുകളിലൂടെ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് ഏറെ ഉപകാരപ്രദമാവുന്നതായിരുന്നു .

 പ്രധാനാധ്യാപിക വി.പത്മജ ,പി. ടി. എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ, SMC ചെയർപേഴ്സൺ ഫരീദാബി, അൻവർ മേലെവീട്ടിൽ, SRG കൺവീനർ റഹീന ഇ ഒ , സരിത എന്നിവർ സംസാരിച്ചു.


റിപ്പോർട്ട് :-

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post