സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപനം: മലപ്പുറം വെസ്റ്റ് ജില്ലയില്‍ പ്രകമ്പനങ്ങള്‍ക്ക് തുടക്കമായി


എടരിക്കോട്: ഡിസംബര് 30ന് കാസര്ഗോഡ് ചട്ടഞ്ചാൽ മാലിക് ദിനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാര്ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചാരണാര്ത്ഥം സംഘടിപ്പിക്കുന്ന പ്രകമ്പനത്തിന് ജില്ലയില് തുടക്കമായി.

എടരിക്കോട് നടന്ന പ്രകടമ്പനത്തിന് മലപ്പുറം വെസ്റ്റ് ജില്ലാ എസ്.വൈ.എസ് ക്യാബിനറ്റ് അംഗങ്ങള് നേതൃത്വം നൽകി. ഇതിനെ തുടര്ന്ന് ജില്ലയിലെ സോണ്, ഡിവിഷന്, സര്ക്കിള്, സെക്ടര്, യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിസമ്പർ 29 നകം പ്രകമ്പനം നടക്കും. നാളെ ( വെള്ളി) ജുമുഅ നിസ്കാരങ്ങൾക്ക് ശേഷം യൂണിറ്റ് കേന്ദ്രങ്ങളില് പ്രാസ്ഥാനിക കുടുംബം ഒന്നിച്ച് റാലി നടത്തും.

എടരിക്കോട് നടന്ന പ്രകമ്പനത്തില് ജില്ലാ ഭാരവാഹികളായ പറവൂര് കുഞ്ഞിമുഹമ്മദ് സഖാഫി, മുനീര് പാഴൂര്, ഉമര് ശരീഫ് സഅദി കെ.പുരം, ഇബ്രാഹീം ബാഖവി ഊരകം, ടി.എം ബശീര് രണ്ടത്താണി, ഉസ്മാന് ചെറുശ്ശോല, ഡോ: അബ്ദുറഹ്‌മാന് സഖാഫി മീനടത്തൂര്, ഫഖ്‌റുദ്ദീന് സഖാഫി ചെലൂര്, സയ്യിദ് അബ്ദുല് കരീം തയ്യാല, ഡോ: മുഹമ്മദ് ഫൈള് വെളിമുക്ക്, പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post