തലശ്ശേരി| കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ തെക്യാവ് ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളി ഖത്തീബ് മലപ്പുറം ചെമ്മാട് മൂന്നിയൂർ സ്വദേശി ഇ. സിദ്ദീഖ് സഖാഫിയുടെ 45,000 രൂപയും റാഡോ വാച്ചും മോഷ്ടിച്ചു. പള്ളിയിൽ ഖത്തീബ് താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറിയാണ് മോഷണം.
മുറിയുടെ ഫൈബർ വാതിൽ തകർത്ത നിലയിലാണ്.
ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. സുബഹി നിസ്‌കാരത്തിനുശേഷം ഖത്തീബ് പുറത്തേക്ക് പോയതായിരുന്നു. മസ്ജിദിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്‌ടാവ് അകത്ത് കയറിയത്. മുറിയിൽ സൂക്ഷിച്ച പണവും വാച്ചുമാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ നിർമാണത്തിനായി കുറിവെച്ച് കിട്ടിയ പണമാണ് മോഷണം പോയതെന്ന് പള്ളി അധികൃതർ പറഞ്ഞു.
إرسال تعليق
Thanks