മൂന്നിയൂർ :
ഇന്ത്യ വൈവിധ്യമാണ് , ബഹുസ്വരമാണ്. ഒന്നിച്ചു നേടിയ സ്വാതന്ത്ര്യവും വൈവിധ്യവും സംരക്ഷിക്കാനും നാം ഒരുമിച്ചു തന്നെ നിൽക്കണമെന്ന് MP അബ്ദുസമദ് സമദാനി MP പ്രസ്താവിച്ചു.
“ ബഹുസ്വരതയാണ് ഉറപ്പ് “ എന്ന പ്രമേയത്തിൽ SYS തേഞ്ഞിപ്പലം സോണിന് കീഴിൽ ആലിൻചുവട് വെച്ച് നടന്ന സ്വാതന്ത്ര്യദിന പൊതുസമ്മേളനത്തെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് മുന്നോടിയായി നടന്ന വർണശബളമായ സ്വാതന്ത്ര്യദിന റാലി തലപ്പാറയിൽ നിന്ന് ആരംഭിച്ച് ആലിൻചുവട് അവസാനിച്ചു. എസ്.വൈ.എസ് സോൺ പ്രസിഡന്റ് ബശീർ അഹ്സനി . കെ.ടി അദ്ധ്യക്ഷത വഹിച്ചു. M മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ( SYS സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി), അബൂബക്കർ പടിക്കൽ (SYS സ്റ്റേറ്റ് ഫൈനാൻസ് സെക്രട്ടറി), SSF സ്റ്റേറ്റ് സെക്രട്ടറിമാരായ ജാബിർ നെരോത്ത് , ഇല്യാസ് സഖാഫി കൂമണ്ണ തുടങ്ങിയ മത, രാഷ്ട്രീയ, സാസ്കാരിക രംഗത്തുള്ള പ്രമുഖർ സംവദിച്ചു.
Post a Comment
Thanks