സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം. സംഘർഷം തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രതയ്ക്ക് കേന്ദ്രം നിർദ്ദേശം നല്കി. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.
ജി 20 ഉച്ചകോടി കൂടി നടക്കാനിരിക്കെ നഗരത്തിൽ ഭീകരാക്രമണസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഇന്റിലജൻസ് വിഭാഗം നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ പരിശോധന ശക്തമാക്കി.
Post a Comment
Thanks