ഞാറ്റുവേല ചന്ത



മൂന്നിയൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ ഓഫീസ് പരിസരത്തുവെച്ച് 

 5/7/2023 ബുധനാഴ്ച്ച  രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത നടത്തുന്നു. പരിപാടിയുടെ 

 ഉദ്ഘാടനം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ശ്രീമതി എൻ എം സുഹറാബി നിർവ്വഹിക്കുന്നു. 


🌈 മൂന്നിയൂർ പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിച്ച കാർഷികോല്പന്നങ്ങൾ, നടീൽ വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുവാനും ആവശ്യക്കാർക്ക് വാങ്ങുവാനും അവസരം

ഉണ്ടായിരിക്കുന്നതാണ്.


🌈 നടീൽ  വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ കൊണ്ടുവന്നു സ്വന്തമായി വില്പന നടത്തുവാൻ താല്പര്യമുള്ളവർ 4/7/2023 

ചൊവ്വാഴ്ച ഉച്ചക്ക് 1മണിക്ക്  മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 


 നമ്പർ:  9496104152 


 ഉദ്ഘാടന പരിപാടിയിലേക്കും ഞാറ്റുവേല ചന്തയിലേക്കും  ഏവരെയും സ്വാഗതം  ചെയ്യുന്നു. 

(NB: മൂന്നിയൂർ പഞ്ചായത്തിൽ കൃഷിഭൂമിയുള്ളവർക്ക് പച്ചക്കറി  വിത്തുകൾ, പച്ചക്കറി  തൈകൾ എന്നിവ സൗജന്യമായും കുറ്റ്യാടി(WCT) തെങ്ങിൻ  തൈകൾ 50 രൂപ  നിരക്കിലും വിതരണം ഉണ്ടായിരിക്കുന്നതാണ് . തെങ്ങിൻ  തൈകൾ ആവശ്യമുള്ളവർ ഭൂനികുതി രസീതി കരുതേണ്ടതാണ്.      


ഓഫീസർ മൂന്നിയൂർ

Post a Comment

Thanks

أحدث أقدم