കൂരിയാട് സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; എം ഡി എം എയുമായി ഉടമ പിടിയിൽ

  


⭕വേങ്ങര: വാഹനങ്ങളുടെ സ്പയർ പാർട്സ്  വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരി വില്പന നടത്തി വന്ന കടയുടമ പിടിയിലായി.  മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട്  ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. 


വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ എം ഡി എം എ യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നതായും കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾ വില്പന നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. .


മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര ഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Post a Comment

Thanks

Previous Post Next Post