തിരൂരങ്ങാടി: വിലക്കയറ്റവും പൂഴ്ത്തിവെപ്പും
തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളിൽ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന നടത്തി. വില വിവരപ്പട്ടിക
പ്രദർശിപ്പിക്കാതിരിക്കുക, ആവശ്യമായ
ലൈസൻസുകൾ കടയിൽ സൂക്ഷിക്കാതിരിക്കുക, വ്യത്യസ്തമായ വില ഈടാക്കുക, അളവ് തൂക്ക ഉപകരണങ്ങൾ സ്റ്റാമ്പ് പതിക്കാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി.
വരും ദിവസങ്ങളിലും താലൂക്കിൻറെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും. താലൂക്ക് സപ്ലൈ ഓഫീസർ പി.പ്രമോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ.സജ്ന, ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ ശശീന്ദ്രൻ, റേഷനിങ് ഇൻസ്പെക്ടർമാരായ എ.എം ബിന്ധ്യ, സി.എം ഹാസിം. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post a Comment
Thanks