മുബഷിറയുടെ ചികിൽസ സഹായം സോഷ്യൽ മീഡിയ ഏറ്റെടുത്തു.മൂന്ന് ദിവസം കൊണ്ട് 70 ലത്തിലധികം രൂപ സമാഹരിച്ചു.



മൂന്നിയൂർ പാറാക്കാവിലെ മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട മുബഷിറയുടെ ചികിൽസാ ഫണ്ടിലേക്ക് 70 ലക്ഷത്തിലധികം  രൂപ ലഭിച്ചു.
രണ്ട് ചെറിയ കുട്ടികളുടെ മാതാവും നിർദ്ധന കുടുംബാംഗവുമായ ചാന്ത് സാജിദിന്റെ  ഭാര്യ മുബഷിറ യുടെ ചികിൽസാർത്ഥമാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നം പറംബലിന്റെ നേത്രത്വത്തിൽ നാട്ടുകാരും പ്രവാസികളുമടക്കമുള്ള സുമനസ്സുകളും ഒന്നിച്ച് കൈകോർത്തപ്പോഴാണ് ലക്ഷങ്ങൾ സമാഹരിക്കാനായത്

എം.വി. ആർ. കാൻസർ സെന്ററിൽ ചികിൽസയിലുള്ള മുബഷിറക്ക് മജ്ജ മാറ്റിവെക്കലിന് 60 ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. ഇത്രയും വലിയ ഒരു സംഖ്യ സംഘടിപ്പിക്കാൻ യാതൊരു ഗന്ത്യന്തരവുമില്ലാതെ മുബഷിറയുടെ  കുടുംബം നിസാഹയാവസ്ഥയിൽ കിടക്കുമ്പോഴാണ് നാട്ടുകാർ സഹായ സമിതിയുമായി രംഗത്തിറങ്ങുന്നത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഹനീഫ ആച്ചാട്ടിൽ പ്രസിഡണ്ടും വാർഡ്  മെമ്പർമാരായ ചാന്ത് അബ്ദുസ്സമദ് കൺവീനറും എൻ. എം. റഫീഖ് ട്രഷറ റുമായ കമ്മറ്റി യുടെ നേത്രത്വത്തിൽ മുബഷിറ ചികിൽസാ സഹായത്തിന് വേണ്ടി ചാരിറ്റി പ്രവർത്തകൻ  ഫിറോസ് കുന്നംപറമ്പിൽ സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുകയായിരുന്നു. ഈ വീഡിയോ പൊതു സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ 60 ലക്ഷമെന്ന ടാർഗറ്റ് കടന്ന്  ആകെ മൂന്ന് ദിവസങ്ങൾ കൊണ്ട് കമ്മറ്റിയുടെ കയ്യിൽ കിട്ടിയ 97500 രൂപ ഉൾപ്പെടെ 70 ക്ഷത്തി 49382 രൂപയാണ് സോഷ്യൽ മീഡിയ ക്യാംപയിനിലൂടെ സ്വരൂപിക്കപ്പെടാനായത്. ഫണ്ട് സ്വരൂപണം ഒരു നാട് മുഴുവൻ ഏറ്റെടുക്കുകയായിരുന്നു. ഫണ്ട് സമാഹരണത്തിൽ സഹായിച്ച സഹകരിച്ച പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും  മുബഷിറ ചികിൽസാ  സഹായ സമിതി കൃതഞ്ജത രേഖപ്പെടുത്തി. ഫണ്ട് സമാഹരണം ക്ലോസ് ചെയ്തതായും അറിയിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66

Post a Comment

Thanks

Previous Post Next Post
Moonniyur Vartha