സക്കാത്തിന്റെ കൃത്യമായ വിനിയോഗം സാമൂഹിക ക്രമത്തിൽ വലിയ മുന്നേറ്റത്തിന് കാരണമാകും. എംഎൽഎ

 


തേഞ്ഞിപ്പലം: സക്കാത്ത് വിഹിതം ഇസ്ലാം നിർദ്ദേശിച്ച രീതിയിൽ കൃത്യമായി വിനിയോഗിക്കുന്നതിലൂടെ സാമൂഹിക ക്രമം തന്നെ മാറ്റിപ്പണിയാനാവും. അവശരും നിരാലംബരും രോഗികളുമായി ജീവിതത്തിൽ ഏറെ പ്രയാസപ്പെടുന്നവരിലേക്ക് സക്കാത്ത് വിഹിതം കൃത്യമായി എത്തിക്കാൻ നമുക്ക് കഴിയണം. വരുംവർഷങ്ങളിലും അവശതയെ അനുഭവിക്കുന്നവർ അതേ നിലയിൽ തുടരുന്ന സാഹചര്യമുണ്ടാവരുത്, വിശുദ്ധ റമദാൻ മാസം ഇത്തരത്തിൽ കൂടുതൽ സാന്ത്വന സേവന പ്രവർത്തനങ്ങളാൽ സജീവമാക്കാൻ മഹല്ലുകളും സംഘടനകളും ഒന്നിച്ച് കൈകോർത്തു മുന്നേറണമെന്ന് അബ്ദുൽഹമീദ്  എം.എൽ.എ പറഞ്ഞു. ചേളാരിയിൽ നടന്ന സോൺ എസ് വൈ എസിന്റെ എലൈറ്റ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ


ചേളാരി മലബാറിക്കസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എസ് വൈ എസ് സോൺ പ്രസിഡണ്ട് കെ. ടി. ബഷീർ അഹ്സനി അധ്യക്ഷ്യം വഹിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി വിഷയാവതരണം നടത്തി. ശരീഫ് വെളിമുക്ക് ,സി. ടി. ഷറഫുദ്ദീൻ സഖാഫി, മെയ്തീൻകുട്ടി അസ്ഹരി, അസ്ലം സഖാഫി, നാസർ കെ. കെ എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post