'പൈശാചികമാണ് ലഹരി ' എസ് വൈ എസ് യൂത്ത് മാർച്ച് നാളെ


ലഹരി ഉപയോഗത്തിനെതിരെ ജനകീയ ബോധവൽകരണത്തിന്റെ ഭാഗമായി "പൈശാചികമാണ് ലഹരി" എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്  നാളെ (ശനി ) രാവിലെ 8മണിക്ക്  കടലുണ്ടി നഗരം, ബി.പി അങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം 5മണിക്ക് താനൂരിൽ സമാപിക്കും.

ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് അപകടകരമാം വിധം മുന്നോട്ട് കുതിക്കുകയാണ്. 2022 ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് 16228 ലഹരി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിക്കപ്പെടാതെ പോകുന്ന കേസുകൾ ഇതിന്റെ ഇരട്ടിയാണ്.  വിദ്യാർത്ഥികൾ  പോലും ലഹരിയുടെ ഉപയോക്താക്കളും വിതരണക്കാരുമായി മാറിക്കഴിഞ്ഞു. ന്യൂജൻ സിന്തറ്റിക്ക് -രാസ ലഹരികൾ യുവാക്കളെ മയക്കി കിടത്തുന്നു.  ക്യാമ്പസുകളിലും സ്കൂളുകളിലും വ്യാപകമായി ഇവ വിൽപ്പന നടക്കുകയും ചെയ്യുന്നു. വിദ്യാർത്ഥിനികൾ പോലും ഇവ ഉപയോഗിക്കുകയും ഇവയുടെ കരിയർമാരായി മാറുകയും ചെയ്യുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എംഡി എം എ പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം  തലച്ചോറിനെയാണ് സാരമായി ബാധിക്കുക.  സ്ഥിരമായി ഇത്തരം ലഹരി ഉപയോഗിക്കുന്നവർ മൂന്നുവർഷത്തിനകം മരണപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്.  55 ശതമാനം പേർ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയും 13 ശതമാനം പേർ ആത്മഹത്യയിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നു.

ശാരീരികവും മാനസികവുമായി  തകർക്കുന്ന ഇത്തരം ലഹരികളിൽ നിന്ന്  സമൂഹത്തെ  മോചിപ്പിക്കേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തടയാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണം. അതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ബോധവൽക്കരണം നൽകുകയും വേണം. ഇത്തരത്തിൽ സമൂഹത്തിന്റെ ഒരുമിച്ചുള്ള പ്രതിരോധം കൊണ്ട് മാത്രമേ  ഈ വലക്കണ്ണികളെ പൊട്ടിച്ചെറിയുവാനും ലഹരിയിൽ നിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കുവാനും സാധിക്കുകയുള്ളൂ. 



കടലുണ്ടി നഗരം ജമലുല്ലൈലി മഖാം, ബി.പി അങ്ങാടി യാഹും തങ്ങൾ മഖാം  എന്നിവിടങ്ങളില്‍ നിന്ന് സയ്യിദ് ഹുസൈന്‍ ജമലുലൈലി തങ്ങള്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട് എന്നിവരുടെ  നേതൃത്വത്തിലുള്ള സിയാറത്തോടുകൂടി ആരംഭിക്കുന്ന മാര്‍ച്ച് പരപ്പനങ്ങാടി സി.ഐ ജിനീഷ് ,വി പി എം ബഷീർ പറവന്നൂർ എന്നിവർ ഉദ്ഘാടനം ചെയ്യും . സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ മാര്‍ച്ച് ഫ്ലാഗ്  ഓഫ് ചെയ്യും . ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, ജനറൽ സെക്രട്ടറി എ.എ റഹീം കരുവാത്തുകുന്ന് എന്നിവര്‍ നയിക്കുന്ന  മാർച്ചുകളിൽ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളും  തെരഞ്ഞെടുത്ത ടീം ഒലീവ് അംഗങ്ങളും അണിനിരക്കും. ‍ചെട്ടിപ്പടി, പരപ്പനങ്ങാടി , വൈലത്തൂര്‍, താനാളൂര്‍ എന്നിവിടങ്ങളിൽ  സ്വീകരണം ഏറ്റ് വാങ്ങി വൈകുന്നേരം 5ന് താനൂരില്‍ സംഗമിക്കും.   സ്വീകരണ കേന്ദ്രങ്ങളില്‍ എ.മുഹമ്മദ് ക്ലാരി,മുനീര്‍ പാഴൂര്‍, ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് , സ്വാദിഖ് തെന്നല, അഡ്വ: മജീദ് പുത്തനത്താണി, ‍ എന്നിവര്‍ പ്രഭാഷണം നടത്തും. 

സമാപന സംഗമം സയ്യിദ് സീതിക്കോയ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജന: സെക്രട്ടറി  ഡോ: അബ്ദുല്‍ ഹകീം  അസ്ഹരി ഉൽഘാടനം ചെയ്യും . സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍ ,എ.എ റഹീം കരുവാത്തുകുന്ന് , ഊരകം അബ്ദുറഹ്മാൻ സഖാഫി ,അബ്ദുൽ ഹഫീള് അഹ്‌സനി പ്രസംഗിക്കും .  കുഞ്ഞിമുഹമ്മദ് സഖാഫിപറവൂര്‍, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി,  , ഉസ്മാന്‍ ചെറുശ്ശോല, , ടിഎം ബശീര്‍ രണ്ടത്താണി, ഹമ്മാദ് അബ്ദുല്ല സഖാഫി താനൂര്‍, ഫഖ്റുദ്ധീന്‍ സഖാഫി ചെലൂര്‍ ‍ സംബന്ധിക്കും

Post a Comment

Thanks

Previous Post Next Post