വി ക്യാൻ മൂന്നിയൂരിന്റെ വാർഷികാഘോഷ പരിപാടി ജനുവരി രണ്ടിന്

 


മൂന്നിയൂർ : ഭിന്നശേഷി കുട്ടികൾക്ക് ഫിസിക്കൽ തെറാപ്പിയും മ്യൂസിക് തെറാപ്പിയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച വീക്കാൻ പദ്ധതി ഒരു വർഷം പിന്നിടുന്നു. സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടുകൂടി ഞായറാഴ്ച ദിവസങ്ങളിൽ ടറഫിൽ വെച്ചാണ് പരിശീലനം നൽകുന്നത്. ഈ പദ്ധതി 2022 ജനുവരി മാസം മൂന്നിയൂർ ടറ ഫിലാണ് തുടക്കം കുറിച്ചത്.. 

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്കും ക്യാമ്പ് വ്യാപിച്ചു.. ഒരു പഞ്ചായത്തിലും രണ്ട് മുൻസിപ്പാലിറ്റി എല്ലാ ഞായറാഴ്ചകളിലും ടറഫ് കേന്ദ്രീകരിച്ച് ക്യാമ്പ് നടന്നുവരുന്നു.. ഈ ക്യാമ്പിന്റെ ഫലമായി ഇത്തരത്തിലുള്ള കുട്ടികൾക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടായതായി രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു…ഇത്തരത്തിലുള്ള ക്യാമ്പ് വേങ്ങര പഞ്ചായത്തിലേക്കും ചേലാമ്പ്ര പഞ്ചായത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വീക്കാൻ സംഘാടകർ.. 

വിക്കാൻ മൂന്നിയൂരിന്റെ വാർഷികാഘോഷ പരിപാടി ”സ്നേഹസ്പർശം 2023″ ജനുവരി 2 തിങ്കൾ രാവിലെ 9 മണി മുതൽ നാലു വരെ കളത്തിങ്ങൽ പാറ എം എ കെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.. 

സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ റഫീഖ നിർവഹിക്കും.. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സെറീന ഹസീബ്,ഉ ജജ്വല ബാല്യപുരസ്കാര ജേതാവ് ശ്രീ അമൽ ഇഖ്ബാൽഎന്നിവർ അതിഥികളായിരിക്കും. രണ്ടു മണിമുതൽ അമീൻ പൊന്നാട് നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും…

Post a Comment

Thanks

Previous Post Next Post