രണ്ട് ദിവസങ്ങളിലായി ഇരുമ്പൻ കുടുക്ക് പാലപ്പൊട്ടിപ്പാറയിൽ നടന്ന എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.
7 സെക്ടറുകളിൽ നിന്ന് 10 വേദികളിൽ 143 ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
നേരത്തെ 500 ഫാമിലികളിലും 200 ബ്ലോക്കുകളിലും 67 യൂണിറ്റുകളിലുമായി നടന്ന കലാമത്സരങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ നടത്തിയവരാണ് ഡിവിഷൻ സാഹിത്യോത്സവിൽ പങ്കെടുത്തത്.
454 പോയിൻ്റുകൾ നേടി പറമ്പിൽ പീടിക സെക്ടർ ഒന്നാം സ്ഥാനം നേടി. 432 പോയിൻ്റുകൾ നേടി ചേലേമ്പ്ര സെക്ടർ രണ്ടാം സ്ഥാനവും 394 പോയിൻ്റോടെ മൂന്നിയൂർ സെക്ടർ മൂന്നാം സ്ഥാനവും നേടി.
കലാപ്രതിഭയായി വെളിമുക്ക് സെക്ടറിലെ മുഹമ്മദ് അമീനും സർഗ പ്രതിഭയായി തേഞ്ഞിപ്പലം സെക്ടറിലെ മുഹമ്മദ് അർഷദും തിരഞ്ഞെടുക്കപ്പെട്ടു.
സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, എം മുഹമ്മദ് സ്വാദിഖ് മാസ്റ്റർ വെളിമുക്ക്,
അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, ബഷീർ അഹ്സനി കൂമണ്ണ, അബ്ദുൽ ഗഫൂർ മുസ്ലിയാർ പെരുവള്ളൂർ തുടങ്ങിയവർ സമാപന സംഗമത്തിൽ പങ്കെടുത്തു.
إرسال تعليق
Thanks