⭕തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ സ്വദേശി (76) കവറൊടി മുഹമ്മദ് മാസ്റ്റർ അന്തിരിച്ചു.ഖബറടക്കം ഇന്ന് രാവിലെ 11.30ന് തിരൂരങ്ങാടി മേലെചിന പള്ളിയിൽ.
കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ്,മലപ്പുറം ജില്ല വാഹനാപകട നിവാരണ സമിതി(മാപ്സ്) പ്രസിഡന്റ്,തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്,തിരൂരങ്ങാടി കലാസമിതി സ്ഥാപക അംഗം,തിരൂർ ഏഴൂർ എം ഡി പി എസ് യുപി സ്കൂൾ മുൻ അധ്യാപകൻ,കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡന്റ്, എവി മുഹമ്മദ് സ്മാരക ജോയിന്റ് കൺവീനർ,സാക്ഷരത മിഷൻ റിസോഴ്സ് പേഴ്സൺ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാനിധ്യമായിരുന്നു.
ഭാര്യ - ഖദീജ
മക്കൾ - നൗഷാദ്,റിഷാദ്,നിഷാദ്,നിഷാത്ത്. മരുമക്കൾ - ഷാനവാസ് (പുതിയങ്ങാടി),
ഖൈറു (പുതിയങ്ങാടി),ഖദീജ
(പെരുഞ്ചേരി),റൈഹാനത്ത്(ചെമ്മാട്), നൈജീരിയ ആസ്ഥാനമായ ഡയനാമിക് പീസ് റസ്ക്യൂ മിഷൻ ഇന്റർനാഷണൽ അക്കാഡമി കവറൊടി മുഹമ്മദ് മാസ്റ്ററെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
Post a Comment
Thanks