പള്ളിക്കൽ:പള്ളിക്കൽ ബസാർ ആണ്ണൂർ രാമൻചിറ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട വിദ്യാർത്ഥി മരണപെട്ടു.
പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി പള്ളിക്കൽ ബസാർ ആണ്ണൂർ ചിറ്റം പള്ളിയാളിയിൽ മുഹമ്മദ് മിഗ്ദാദ്(13) ആണ് ഒഴുക്കിൽ പെട്ട് മരണപെട്ടത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ യാണ് കുട്ടിയെ കാണാതായത്.
വസ്ത്രവും ചെരിപ്പും രാമൻ ചിറ തോടിന്റെ കരയിൽ നിന്നും ലഭിച്ചതിനെ തുടർന്ന് ആദ്യം നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.കുറച്ചു മുൻപ് കുട്ടി വെള്ളത്തിൽ കുളിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.നാട്ടുകാരും മീഞ്ചന്തയിൽ നിന്നും എത്തിയ ഫയർ ഫോയിസും,മുങ്ങൽ വിദഗ്ധരും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിവരുന്നതിനിടെ ഒരു കിലോമീറ്റർ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം രാത്രി 11:30നു കിട്ടിയത്.അബ്ദുൽ ബാരി സുഹറ ദമ്പതികളുടെ മകനാണ് ഒഴുക്കിൽ പെട്ട് മരണപെട്ട മുഹമ്മദ് മിഗ്ദാദ്.
Post a Comment
Thanks