തിരൂരങ്ങാടി: സര്‍വ്വീസ് സഹകരണ ബാങ്കില്‍ കക്കാട് ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റ് ലക്ഷങ്ങളുമായി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) കക്കാട് ബഹുജന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ തിരൂരങ്ങാടി മേഖല നേതൃത്വം അറിയിച്ചു.
അഴിമതി അന്വേഷിക്കുക, മുസ്ലിം ലീഗ് ഭരണസമിതിയുടെ ഒത്തുകളി അവസാനിപ്പിക്കുക,ഇരകളായ നിക്ഷേപകരുടെ പണം ഉടന്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് എന്നും കക്കാട് മാളിയേക്കൽ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും വെെകുന്നേരം 4 മണിക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
إرسال تعليق
Thanks