മൂന്നിയൂരിൽ റോഡ് നിർമ്മാണ ഉൽഘാടനം പി.അബ്ദുൽ ഹമീദ് എം.എൽ.എ.നിർവ്വഹിച്ചു.

 മൂന്നിയൂർ :




ഒരു റോഡിന്റെ നിർമ്മാണോൽഘാടനം നാട്ടുകാർ സ്വപ്ന സാക്ഷാൽകാരത്തിന്റെ ഉൽസവാന്തരീക്ഷമാക്കി മാറ്റി.
മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ തെക്കെപാടം-ഇഗ്ഗിൽകുണ്ട് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉൽഘാടനമാണ് നാട്ടുകാർ ആഘോഷമാക്കി മാറ്റിയത്.
കാൽ നടയാത്രപോലും ദുസ്സഹമായിരുന്ന ഈ പ്രദേശത്തുകാരുടെയും ഏക്കറക്കണക്കിന് പാടശേഖരമുള്ള തെക്കേപാടത്തെ ആശ്രയിക്കുന്ന കൃഷിക്കാരുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നു ഇവിടെ റോഡ് വരുകയെന്നുള്ളത്.
വാർഡ് മെമ്പർ എൻ.എം.റഫീഖിന്റെ പരിശ്രമത്താൽ സ്ഥലം വിട്ട് ലഭിച്ചതിനെ തുടർന്നാണ് ആറ് മീറ്റർ വീതിയോട് കൂടിയ റോഡ് യാഥാർത്യമാവുന്നത്.

പ്രവർത്തി ഉൽഘാടനത്തിനെത്തിയ എം.എൽ.എ,മറ്റ് ജനപ്രതിനിധികൾ എന്നിവരെ ശാന്തി നഗറിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ ഉൽഘാടനവേദിയിലേക്ക് ആനയിച്ചത്.


നിർമ്മാണോൽഘാടനം പി.അബ്ദുൽ ഹമീദ് എം.എൽ.എ.നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എൻ.എം.റഫീഖ് സ്വാഗതം പറഞ്ഞു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സാജിത,വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ അച്ചാട്ടിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.മുനീർ മാസ്റ്റർ,ജാസ്മിൻ മുനീർ,ബ്ലോക്ക് മെമ്പർ സ്റ്റാർ മുഹമ്മദ്,പഞ്ചായത്ത് മെമ്പർ മാരായ നൗഷാദ് തിരുത്തിമ്മൽ,രമണി,കെ.മൊയ്തീൻകുട്ടി,ബാപ്പുട്ടി ഹാജി,ചെമ്പൻ റഷീദ് പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم